22balcony

Updates
Loading...

rajasenan next radio jocky

ചിരിച്ചും സല്ലപിച്ചും പാട്ടു പാടിയുമൊക്കെ എഫ്.എം. റേഡിയോശ്രോതാക്കളുടെ മനസ്സില്‍ കുടിയേറുന്ന ജോക്കികളുടെ വ്യക്തിജീവിതത്തിലേക്കാണ് രാജസേനന്റെ പുതിയ ചിത്രമായ 'റേഡിയോ ജോക്കി' ക്യാമറക്കണ്ണു തുറക്കുന്നത്. രാജസേനന്‍ തന്നെ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബാലുവാകുന്നത് അര്‍ജുനാണ്. നായികയായ കാര്‍ത്തുവിനെ നിമിഷയും സരിതയെ റിയാ സൈറയും ശിവന്‍സിനെ ഭരതും അവതരിപ്പിക്കുന്നു. മധുപാല്‍, സിദ്ധാര്‍ത്ഥ് ശിവ, രാജേഷ് പിള്ള, ക്രിസ് അയ്യര്‍, ശ്രീജാ ശശികുമാര്‍ എന്നിവര്‍ക്കൊപ്പം രാജസേനനും ഒരു പ്രധാന വേഷത്തിലെത്തുന്നു.

നിര്‍മാണം: രാജേഷ് പിള്ള, സംഗീതം എം.ജയചന്ദ്രന്‍-സന്തോഷ് വര്‍മ്മ. ക്യാമറ: കെ.പി.നമ്പ്യാതിരി, എഡിറ്റിങ്: പ്രദീപ് ശങ്കര്‍, ആര്‍ട്ട്: നാഥന്‍ മണ്ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍,

സ്റ്റില്‍സ്: സൂര്യാ പീറ്റര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്.   

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved