22balcony

Updates
Loading...

jayaram with sugeeth



ഓര്‍ഡിനറി, ത്രീ ഡോട്സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോന് പകരം ജയറാം നായകനാവും. ഒന്നും മിണ്ടാതെ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാവ്യ മാധവനാണ് നായികയാവുന്നത്. ഡേറ്റ് പ്രശ്നം മൂലമാണ് ബിജു ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്നാണ് സൂചന.
സുഗീതിന്റെ ഓര്‍ഡിനറിയിലും ത്രീ ഡോട്സിലും ബിജുവായിരുന്നു തിളങ്ങിയിരുന്നത്. ഓര്‍ഡിനറിയിലെ ഡ്രൈവര്‍ സുകുവിന്റെ വേഷം ബിജുവിന്റെ കരിയറില്‍ വഴിത്തിരിവാകുകയും ചെയ്തിരുന്നു. ഒരു കൃഷി ഓഫീസറുടെയും അയാളുടെ കുടുംബത്തിന്റെ കഥയാണ് ഒന്നും മിണ്ടാതെയില്‍ സുഗീത് പറയുന്നത്.
കമല്‍ സംവിധാനം ചെയ്യുന്ന നടന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജയറാം ഇപ്പോള്‍.

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved