22balcony

Updates
Loading...

നിവിൻ പോളിയുടെ നായികയായി അമല പോൾ

സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അമല പോൾ എത്തും. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. ഹിറ്റ് തിരക്കഥാകൃത്തുകളായ ബോബി, സഞ്ജയ് ടീമാണ് ഈ ചിത്രത്തിനും കഥയൊരുക്കുക.

സൗഹൃദത്തിന്റേയും കുടുംബ ബന്ധത്തിന്റേയും കഥ പറയുന്ന ചിത്രമായിരിക്കും ഇത്. ഇതുവരെ പേരിട്ടിട്ടില്ല. അടുത്ത വർഷം ആദ്യത്തോടെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചു വരുന്നതേയുള്ളു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലാണ് അമല ഇപ്പോൾ അഭിനയിച്ചു വരുന്നത്. ന്യൂജനറേഷൻ നായകൻ ഫഹദ് ഫാസിലാണ് നായകവേഷത്തിൽ എത്തുന്നത്.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 1983, നസ്റിയയ്ക്കൊപ്പം ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിലാണ് നിവിൻ അഭിനയിക്കുന്നത്.

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved