22balcony

Updates
Loading...

നസ്രിയ്ക്ക് പിന്തുണയുമായി നടി മേഘ്‌നാ രാജ്

തന്റേതല്ലാത്ത ശരീരഭാഗങ്ങൾ നെയ്യാണ്ടി എന്ന സിനിമയിൽ കാണിച്ചു എന്നാരോപിച്ച് ചിത്രത്തിലെ നായികയും യുവനടിയുമായ നസ്രിയ നസീം ഉണ്ടാക്കിയ പുകിൽ സിനിമാലോകം കണ്ടതാണ്. രാജാ റാണി എന്ന ചിത്രത്തിൽ നസ്രിയയ്ക്കൊപ്പം അഭിനയിച്ച തെന്നിന്ത്യൻ ഗ്ലാമർ നായിക നയൻതാര പോലും വിവാദങ്ങളുടെ പേരിൽ നസ്രിയയെ വിമർശിച്ചു.

നസ്രിയ്ക്ക് പിന്തുണയുമായി മലയാള നടി മേഘ്‌നാ രാജ് രംഗത്തു വന്നിരിക്കുന്നു.

നസ്രിയ യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്നു വന്ന പെൺകുട്ടിയാണെന്നും അങ്ങനെയുള്ള ഒരാളുടെ നിലപാടുകളെ നമ്മൾ അംഗീകരിക്കണമെന്നും മേഘ്‌ന പറ‍ഞ്ഞു. തന്നോടാണ് സംവിധായകൻ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ അത് ലഹംഗെയോ എന്തോ ആകട്ടെ, തനിക്ക് പ്രശ്നമൊന്നും ഇല്ലെന്നും മേഘ്‌ന പറഞ്ഞു. ഏതു തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നത് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണെന്നും ഈ യുവനടി കൂട്ടിച്ചേർത്തു.

0 comments:

Post a Comment

Copyright © 2013 22Balcony All Right Reserved